Babri Masjid Demolition; 3 guilt-ridden karsevaks have embraced Islam
ബാബറി മസ്ജിദ് തകര്‍ത്ത സംഭവം 25 വര്‍ഷത്തിനിപ്പുറവും നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഒരു കറുത്ത അധ്യായമാണ്. അതിനിടെ ബാബറി മസ്ജിദ് തകര്‍ക്കുന്നതില്‍ പങ്കുചേര്‍ന്ന് കര്‍സേവക സംഘത്തിലെ മൂന്ന് പേര്‍ ഇസ്ലാം മതം സ്വീകരിച്ചതായി വാര്‍ത്ത പുറത്ത് വന്നിരിക്കുന്നു. ദേശീയ മാധ്യമമായ ഡിഎന്‍എ ആണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. പാനിപ്പത്ത് സ്വദേശികളായ ബല്‍ബീര്‍ സിംഗ്, യോഗേന്ദ്ര പാല്‍, ശിവപ്രസാദ് എന്നിവരാണ് ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. 100 പള്ളികള്‍ പണിയുമെന്ന് ഇവര്‍ ശപഥമെടുത്തിരിക്കുകയാണത്രേ. ബാബറി മസ്ജിദ് തകര്‍ത്തതിലുള്ള കുറ്റബോധം മൂലമാണത്രേ ഇപ്പോള്‍ ഇസ്ലാം മതം സ്വീകരിച്ചിരിക്കുന്നത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായിരുന്ന ശിവപ്രസാദും ശിവസേന പ്രവര്‍ത്തകനായ യോഗേന്ദ്രപാലും ഇത്തരത്തില്‍ മാനസാന്തരം സംഭവിച്ചവരാണ് എന്ന് ഡിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാം മതം പഠിപ്പിക്കാന്‍ ഒരു സ്‌കൂള്‍ പോലും ആരംഭിച്ചിട്ടുണ്ടത്രേ ബല്‍ബീര്‍ സിംഗ്.